
പൂച്ചക്കാട് :പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലാപാതക കേസ് തെളിയിക്കുന്നതിന് അന്വേഷണ സംഘത്തിന് മികച്ച പിന്തുണ നൽകിയ ഗഫൂർ ഹാജി ആക്ഷൻ കമ്മിറ്റിയെ ബേക്കൽ ആർട്ട് ഫോറം അഭിനന്ദിച്ചു. നേതൃത്വം നൽകിയ ആക്ഷൻ കമ്മിറ്റി കൺവീനറും ബേക്കൽ ആർട്ട് ഫോറം സെക്രട്ടറിയുമായ സുകുമാരൻ പൂച്ചക്കാടിനെ ചടങ്ങിൽ ആദരിച്ചു. ബേക്കൽ ആർട്ട് ഫോറം രക്ഷാധികാരി കെ.ഇ.എ ബക്കർ പൊന്നാട അണിയിച്ചു. റിട്ട. ഡിവൈ.എസ്.പി കെ. ദാമോദരൻ ഉപഹാരം നൽകി. ആർട്ട് ഫോറം പ്രസിഡന്റ് അബു ത്വാഹ അദ്ധ്യക്ഷത വഹിച്ചു. ബി.എ.മുഹമ്മദ് കുഞ്ഞി, കെ.എൻ.രാജേന്ദ്ര പ്രസാദ്, സുൽഫിക്കറലി, എം.എ.ഹംസ, രാജേഷ് കൂട്ടകനി, സാലിം ബേക്കൽ, മുഹമ്മദ് അലി മഠത്തിൽ എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് സുകുമാരൻ പൂച്ചക്കാട് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |