SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

ബസുകൾ ഇനി മിന്നൽ പണിമുടക്കിനില്ല

bus

കണ്ണൂർ: ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ

ചർച്ചയുടെ അടിസ്ഥാനത്തിലാണിത്. ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരംസമിതിയെ ചുമതലപ്പെടുത്തി.പെറ്റി കേസ് എടുക്കുമ്പോൾ ഏത് നിയമലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ ബോദ്ധ്യപ്പെടുത്താനും തീരുമാനമായി. ഒരു സാഹചര്യത്തിലും മിന്നൽ പണിമുടക്കുകൾ നടത്തുകയില്ലെന്ന് ബസുടമസ്ഥസംഘവും തൊഴിലാളികളും ഉറപ്പ് നൽകി. ചർച്ചയിൽ എ.ഡി.എം സി പദ്മചന്ദ്രകുറുപ്പ്, കണ്ണൂർ സിറ്റി അഡീഷനൽ എസ്.പി കെ.വി.വേണുഗോപാലൻ, ആർ.ടി.ഒ ഉണ്ണികൃഷ്ണൻ, വിവിധ ബസ് ഉടമ സംഘടന,​ ബസ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL