SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

സ്ത്രീ കല ചരിത്രം പ്രഭാഷണം സംഘടിപ്പിച്ചു.

prabashsanam

തലശ്ശേരി:കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കുന്ന ദേശീയ ചിത്രകലാ പ്രദർശനമായ ഇമേജ് നേഷന്റെ അനുബന്ധമായുള്ള അഞ്ചാമത് പ്രഭാഷണം മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റഡ് പ്രൊഫസർ ഡോ.രാഖി രാഘവൻ നിർവഹിച്ചു.ചിത്രകലാ രംഗത്ത് സാന്നിധ്യം അറിയിക്കണമെങ്കിൽ കേരളത്തിൽ പോലും സ്ത്രീകൾക്ക് അനേകം കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് സ്ത്രീ കല ചരിത്രം സംവാദ മണ്ഡലങ്ങൾ എന്ന വിഷയം അവതരിപ്പിച്ച് അവർ അഭിപ്രായപ്പെട്ടു. എ.ടി.മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. വിനോദ് പയ്യന്നൂർ,കെ.പി രാജീവൻ,പി.വി.ഗോപിനാഥ്,ശശികുമാർ കതിരൂർ എന്നിവർ സംസാരിച്ചു.നവംബർ 11ന് ആരംഭിച്ച ഇമേജ് നേഷൻ ചിത്രകലാ പ്രദർശനം ഇതോടെ സമാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL