SignIn
Kerala Kaumudi Online
Friday, 23 October 2026 12.42 PM IST

അടിയന്തിരയോഗം വിളിച്ച് തളിപ്പറമ്പ് നഗരസഭ: സ്വകാര്യകുടിവെള്ളവിതരണം നിരോധിച്ചു തട്ടുകടകൾക്കും താൽക്കാലിക വിലക്ക്

jaundice

തളിപ്പറമ്പ്: നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ തളിപ്പറമ്പിൽ നഗരസഭാ സെക്രട്ടറി ,നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ , ആരോഗ്യ വകുപ്പ് ജീവനക്കാർ , പൊലീസ് , ജനപ്രതിനിധികൾ , വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരുടെ അടിയന്തിരയോഗം വിളിച്ച് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി.
നഗരസഭാ പരിധിയിൽ കുടിവെള്ളം സപ്ലെ ചെയ്യുന്ന എല്ലാ സ്വകാര്യ ഏജൻസികളുടെയും പ്രവർത്തനം നിരോധിച്ചു. ഹോട്ടലുകളും ജ്യൂസ് കടകളുമടക്കമുള്ള സ്ഥാപനങ്ങൾ നിർബ്ബന്ധമായും വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളം മാത്രം ഉപയോഗിക്കാനും നിർദ്ദേശിച്ചു. നഗരസഭ പരിധിയിലെ തട്ടുകടകൾ 2025 ജനുവരി 5 വരെ തുറന്ന് പ്രവർത്തിക്കില്ല നഗരസഭ പരിധിയിലെ എല്ലാ കിണറുകളും ക്ലോറിനേഷൻ നടത്താനും യോഗം തീരുമാനിച്ചു. നഗരസഭാ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും കയറി ബോധവൽക്കരണം നടത്തും.നഗരസഭ ആരോഗ്യവിഭാഗവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL