
തലശേരി:മീത്തുംഭാഗം വടക്കുമ്പാട് ഇ.കെ.നായനാർ മന്ദിരം രണ്ടാം വാർഷികം ഇന്നു മുതൽ 25 വരെയായി വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്ന് കായിക മത്സരങ്ങളും നാളെ കലാ മത്സരങ്ങളും നടക്കും.നാളെ വൈകിട്ട് 3ന് നടക്കുന്ന സിനിമയും രാഷ്ട്രീയവും സെമിനാർ സംവിധായകൻ ദീപേഷ് തച്ചോളി ഉദ്ഘാടനം ചെയ്യും. 23ന് തലശ്ശേരി താലൂക്ക് തല അണ്ടർ 15 ക്രിക്കറ്റ് ടൂർണമെന്റ് , എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ,തലശ്ശേരി മുൻസിപ്പാലിറ്റി തല കാരംസ് ടൂർണമെന്റ് എന്നിവ നടക്കും.25ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.സംഘാടകസമിതി ചെയർമാൻ പയ്യൻ പള്ളി രമേശൻ അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൽ പയ്യമ്പള്ളി രമേശൻ,മുല്ലപ്പള്ളി ഷിജിൻ,ശ്രീകർ ചന്ദ്,ഹരികൃഷ്ണാനന്ദൻ ടി.വി.,എം ജിഷ്ണു പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |