
തൃക്കരിപ്പൂർ: ഇന്നുമുതൽ തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സെപക് താക്രോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വിളംബര ജാഥ നടത്തി.ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് വിളംബര ഘോഷയാത്രയിൽ പങ്കെടുത്തത്. ഇന്ന് രാവിലെ എട്ട് മണി മുതൽ സെപക് താക്രോ ദേശീയ ചാമ്പ്യൻഷിപ്പിന് തുടക്കമാവും. വൈകുന്നേരം നാലിന് എം.രാജഗോപാലൻ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. വടക്ക് കിഴക്കൻ മേഖലയിലെ മണിപ്പൂർ, ആസാം തുടങ്ങി 23 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങളും ടൂർണമെന്റിൽ പങ്കെടുക്കും. ഉത്തരേന്ത്യൻ, ദക്ഷിണേന്ത്യൻ ഭക്ഷണം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |