
കണ്ണൂർ: കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ തരിശ് രഹിത കേരളം പദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് കാനായി വയലിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ടി.ഐ. മധുസൂദനൻ എം.എൽ.എ.അദ്ധ്യ ക്ഷത വഹിക്കും. നിശ്ചിതകാലയളവിനുള്ളിൽ കേരളത്തെ തരിശ് രഹിതമാക്കുകയെന്ന കർഷകസംഘത്തിന്റെ തീരുമാനപ്രകാരം ജില്ലയിൽ പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യം കൃഷി തുടങ്ങുന്നത്.ഇതിനായി 118 പേരടങ്ങുന്ന 'അഗ്രി ആർമി' രൂപീകരിച്ച് കർഷക പട്ടാളം നെൽകൃഷി തിരിച്ചുപിടിക്കാൻ ക്രിയാത്മകമായ ഇടപെടൽ നടത്തി വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ കർഷകസംഘം പ്രസിഡന്റ് പി.ഗോവിന്ദൻ, പി.ഗംഗാധരൻ, പുല്ലായിക്കൊടി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |