
പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണത്തിനൊപ്പം ക്രിസ്തുമസ് ദിനത്തിൽ കേക്കും വിതരണം ചെയ്ത് ഡി.വൈ.എഫ്.ഐ. കരോൾ പോലുള്ള ആഘോഷങ്ങളെ എതിർക്കുന്ന സംഘപരിവാരിനെ പൊതു സമൂഹത്തിൽ പ്രതിരോധിക്കുക എന്ന രാഷ്ട്രീയമാണ് ഡി.വൈ.എഫ്.ഐ മുന്നോട്ട് വയ്ക്കുന്നതെന്നും പൊതിച്ചോർ ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി പറഞ്ഞു. ഡി.വൈ.എഫ്.ഐ ചെറുതാഴം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് ദിനത്തിൽ പൊതിച്ചോർ കേക്ക് വിതരണം ചെയ്തത്. ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് സെക്രട്ടറി സി പി ഷിജു, ബ്ലോക്ക് ട്രഷറർ പി.വി.ശിവശങ്കരൻ, ജോ.സെക്രട്ടറി പി.ജിതിൻ, ചെറുതാഴം മേഖലാ സെക്രട്ടറി സി.വി ജിതിൻരാജ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |