SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

ധർമ്മശാല-ചെറുകുന്ന് തറ റൂട്ടിൽ ബസ് പണിമുടക്ക്

buss

തളിപ്പറമ്പ്: ദേശീയപാത നവീകരണ പ്രവൃത്തിയിൽ ബസുഉടമകളുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ്-ധർമ്മശാല-ചെറുകുന്ന് തറ റൂട്ടിലുള്ള സ്വകാര്യ ബസുകൾ ജനുവരി 3 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.ധർമ്മശാലയിൽ യൂണിവേഴ്സിറ്റി റോഡിന് അഭിമുഖമായി ബസുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന രീതിയിൽ അണ്ടർപാസേജ് നിർമ്മിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. നിലവിലുള്ള അണ്ടർ പാസേജ് വഴി ചെറു വാഹനങ്ങൾക്ക് മാത്രമെ കടന്നുപോകാൻ സാധിക്കുകയുള്ളു. ബസുകൾക്ക് കിലോമീറ്ററുകളോളം അധികം സഞ്ചരിക്കേണ്ട സാഹചര്യമാണ്. സാമ്പത്തികനഷ്ടവും സമയം പാലിക്കാനാകാത്ത സാഹചര്യവും ഇതുമൂലം നേരിടേണ്ടിവരുന്നു. ബസുകൾക്ക് കടന്നു പോകാൻ സാധിക്കുന്ന രീതിയിൽ അടിപ്പാത പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജനുവരി മൂന്ന് മുതൽ റൂട്ടിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത് വാർത്താസമ്മേളനത്തിൽ കെ.വിജയൻ, പ്രശാന്ത് പട്ടുവം, പി.വി.പത്മനാഭൻ, കെ.വി. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL