
തൃക്കരിപ്പൂർ: ഒളവറ ഉളിയംകടവ് പി.കോരൻ മാസ്റ്റർ വായനശാലാ ആൻഡ് ഗ്രന്ഥാലയം നീന്തൽ പരിശീലന സമാപനവും സർട്ടിഫിക്കറ്റ് വിതരണവും പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.മനു അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി.പി.കുഞ്ഞികൃഷ്ണൻ വായനശാലാ കലാവേദിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. പരിശീലകൻ എം.പവിത്രനെ വാർഡംഗം എം.രാഘവൻ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഷാജി കപ്പണക്കൽ, ടി.വി.രതീഷ്, സദാശിവൻ എന്നിവർക്ക് എം.മഹേഷ് ഉപഹാരം നൽകി. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി.രാജേഷ് സെക്രട്ടറി പി.രാജീവൻ, ഉദിനൂർ ബാലഗോപാലൻ, പി.വി.ദിനേശൻ, ഡോ. രാജീവൻ, ഗണേഷ്, ടി.വി.അമേഘ, എം.പവിത്രൻ, കെ.തമ്പാൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |