SignIn
Kerala Kaumudi Online
Friday, 23 October 2026 8.22 AM IST

റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാർ

road

വെള്ളരിക്കുണ്ട്: സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ ഒന്നിച്ചിറങ്ങിയതോടെ ഇരുപതിലേറെ കുടുംബങ്ങൾ ഉപയോഗിച്ച റോഡ് സഞ്ചാരയോഗ്യമായി. വെള്ളരിക്കുണ്ട് കൊന്നക്കാട് പൊതുമരാമത്ത് റോഡിൽ പുങ്ങംചാൽ മുകളിലെ ബസ് സ്റ്റോപ്പിൽ നിന്നുമുള്ള റോഡാണ് കല്ലും മണ്ണുമിട്ട് നന്നാക്കിയത്. നാട്ടുകാർക്കൊപ്പം സി പി.എം നേതാക്കളും പ്രവർത്തകരും സഹായവുമായി എത്തിയിരുന്നു. പത്തു ദിവസം മുമ്പ് റോഡ് നന്നാക്കാനുള്ള നാട്ടുകാരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. റോഡിനോട് ചേർന്ന് സ്ഥലമുള്ള ഒരു കുടുംബത്തിലെ അംഗങ്ങൾ സംഘടിച്ചെത്തി നാട്ടുകാരെ ക്രൂരമായി മർദിച്ചു. ഇതിൽ നിരവധി പേർക്ക് പരിക്കുമേറ്റിരുന്നു. ഇതെ തുടർന്ന് വഴി തടസപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടിലെ ജനങ്ങളാകെ രംഗത്തെത്തുകയായിരുന്നു. റോഡിന്റെ ഗുണഭോക്താക്കളായ അമ്പതോളം പേർ ചേർന്നാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL