
കാഞ്ഞങ്ങാട്: അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ ജനുവരി 22 ന് നടത്തുന്ന സൂചന പണിമുടക്ക് വിജയിപ്പിക്കുന്നതിന് ജില്ലാതല സമര പ്രഖ്യാപന കൺവെൻഷൻ കാഞ്ഞങ്ങാട് മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടന്നു. എ.കെ.എസ്.ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ,
, സമരസമിതി ജില്ലാ കൺവീനർ സി.കെ ബിജുരാജ് , കെ.ജി.ഒ എഫ് ജില്ലാ സെക്രട്ടറി കെ.എ ഷിജോ,ഇ.മനോജ് കുമാർ, വിനയൻ കല്ലത്ത്, എം.ടി രാജീവൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |