
ഇരിട്ടി: ഇരിട്ടി കിഴൂർ കൂളിച്ചെമ്പ്രയിൽ പ്രവർത്തിക്കുന്ന ബാറ്ററിക്കട കത്തി നശിച്ചു. എൻ.വി.മാത്യുവിന്റെ ഉടമസ്ഥതയിലുള്ള എക്സൈഡ് കെയർ എന്ന എക്സൈഡ് ബാറ്ററി, വാഹനങ്ങളുടെ വിവിധ പാർട്സുകൾ എന്നിവയുടെ വില്പനശാലയാണ് കത്തി നശിച്ചത്.ഇന്നലെ പുലർച്ചെ ഇതുവഴി പോയ പ്രഭാത നടത്തക്കാരാണ് കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ ഇരിട്ടി അഗ്നിശമനസേനയെ വിവരം അറിയിക്കുന്നത്. അഗ്നിശമനസേനയുടെ രണ്ടു യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാൻ അഗ്നിശമനസേനയ്ക്കായി. കടയിലെ ബാറ്ററികളും മറ്റു സാധനങ്ങളും പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടി അഗ്നിശമനസേനാ നിലയം അസി. സ്റ്റേഷൻ ഓഫീസർ മെഹറൂഫിന്റെ നേതൃത്വതിലാണ് തീയണച്ചത്. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |