
മാവുങ്കാൽ: കാട്ടുമാടം ജവഹർ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബിന്റെ രജതജൂബിലി ആഘോഷത്തിന് തുടക്കമായി. നാലുമാസം നീണ്ടുനിൽക്കുന്ന ജവഹർ നാട്ടുത്സവ് ഏപ്രിൽ വരെ നീണ്ടുനിൽക്കും. സിൽവർ ജൂബിലി വാർഷിക പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബ് പരിസരത്ത് വൃക്ഷത്തൈ നടീൽ നടന്നു. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ. അരവിന്ദാക്ഷൻ ഇലഞ്ഞി മരം നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജനി നാരായണൻ, സംഘാടക സമിതി ട്രഷറർ കെ.വി.ഗോപാലൻ ഇരിയ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സതീശൻ ഇരിയ, ക്ലബ്ബ് സെക്രട്ടറി വിഷ്ണു കാട്ടുമാടം , ക്ലബ്ബ് ട്രഷറർ സനൽകുമാർ കാട്ടുമാടം, ശാന്ത ഗോപാലകൃഷ്ണൻ, സുനിൽകുമാർ, സ്വാതി, രേഷ്മ ജയരാജ്, കെ.ടി.കുമാരൻ കാട്ടുമാടം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |