
കാഞ്ഞങ്ങാട് : നഗരസഭയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഓഫീസ് പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ലാപ്‌ടോപ്പുകളുടെയും മറ്റ് ഉപകരണങ്ങളുടെയം വിതരണം നടന്നു. ഹോസ്ദുർഗ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ലത, പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശൻ, കെ.പ്രഭാവതി, നഗരസഭാ കൗൺസിലർമാരായ വന്ദന ബൽരാജ്, പി.വി.മോഹനൻ, കെ.രവീന്ദ്രൻ, സി രവീന്ദ്രൻ, ടി.ബാലകൃഷ്ണൻ, കെ.വി.മായാകുമാരി, ഫൗസിയ ഷെറീഫ്, സി എച്ച്.സുബൈദ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ ഡോ.എ.വി. സുരേഷ് ബാബു സ്വാഗതവും എം.ഇ.സി. സെക്രട്ടറി ഉഷ ടീച്ചർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |