
കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ഗവൺമെന്റ് ആശുപത്രി പുതുവർഷ സമ്മാനമായി പുറത്തിറക്കിയ
ആരോഗ്യബോധവത്ക്കരണ വീഡിയോയുടെ പ്രകാശന കർമ്മവും നവവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ആശുപത്രി സൂപ്രണ്ട് ഡോ.ബി.സന്തോഷ് നിർവ്വഹിച്ചു. സ്റ്റാഫ് കൗൺസിൽ ചെയർമാൻ എം.വി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിപിൻ. കെ നായർ, ഡോ.അഖിൽ അശോകൻ, ഡോ.എം.എ.നിസാർ, ഡോ.എസ്.ജെ.സായ് പ്രിയ, ഡോ.മൈഥിലി രാമചന്ദ്രൻ, ഡോ.ചിത്ര ശിവൻ, ഡോ.ഫിറോസ് അബ്ദുള്ള, നേഴ്സിംഗ് സൂപ്രണ്ട് മിനി ജോസഫ്, സ്റ്റോർ സൂപ്രണ്ട് പി.രാജേഷ് കുമാർ, ജെ.പി.എച്ച്.എൻ എ.ചന്ദ്രിക, ലാബ് ടെക്നീഷ്യൻ ജി.എസ്.ലാൽ, നേഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് പുങ്ങംചാൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.കുഞ്ഞിക്കണ്ണൻ. സ്വാഗതവും ട്രഷറർ ജമീൽ അഹമ്മദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |