SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 PM IST

സ്വാമി ആനന്ദതീർത്ഥരെ അനുസ്മരിച്ചു

aanand-theerthan

തലശ്ശേരി:സ്വാമി ആനന്ദ തീർഥരുടെ ജന്മദിനത്തിൽ ജവഹർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണയോഗം ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസവും പുരോഗമനകരവുമായി കേരളം ഒട്ടേറെ മുന്നേറിയെന്ന് അവകാശപ്പെടുമെങ്കിലും ജാതി ചിന്തയും ജാതി പറഞ്ഞ് വില പേശലും കേരളത്തിൽ വ്യാപകമായിരിക്കുകയാണെന്ന് ടി കെ ഡി മുഴപ്പിലങ്ങാട് പറഞ്ഞു. ഇതിനെതിരെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും നാരായണ ഗുരുവിനെയും സ്വാമി ആനന്ദതീർഥരെയും സ്‌നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എ.പി.സുബൈർ, പ്രൊഫ. ദാസൻ പുത്തലത്ത്, എം.വി. സതീശൻ കെ. മുസ്തഫ, നസീർ കരിയാമ്പത്ത് നടമ്മൽ രാജൻ,വി കെ വി . റഹീം, ഷീബാ ലിയോൺ, സരേന്ദ്രൻ കൂവക്കാട്,തച്ചോളി അനിൽ, സി.എച്ച്.അനൂപ് പി.അശോക് കുമാർ സംസാരിച്ചു.സലീം താഴെ കോറോത്ത്, സ്വാഗതവും, കെ.പി. രൻജിത്ത് കുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL