
പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിർത്തലാക്കിയ രാത്രികാല അത്യാഹിത വിഭാഗം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ലീഗ് മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാവുംപടി അദ്ധ്യക്ഷനായി. പൂക്കോത്ത് സിറാജ് മുഖ്യപ്രഭാഷണം നടത്തി പി.വി. ഇബ്രാഹിം, ബി.കെ.സക്കരിയ, ഹംസ തറാൽ , പൂക്കോത്ത് റജീന സിറാജ്,സി പി.ഷഫീഖ്, സമദ് താഴ്മടം, സലാം പാണബ്രോൻ ,പി.പി. ഷമാസ്, കെ.സി ഷബീർ എന്നിവർ സംസാരിച്ചു.ഡോക്ടർമാരുടെ അപര്യാപ്തത മൂലം പേരാവൂർ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം രാത്രി 8 മണി വരെയാക്കി ചുരുക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |