SignIn
Kerala Kaumudi Online
Friday, 23 October 2026 3.13 PM IST

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ സർക്കാർ സർവീസ് 2019 മുതൽ : ആനുകൂല്യമില്ലാതെ വിരമിക്കേണ്ടവർ നിരവധി

medical-collage

സർക്കാർ അംഗീകരിച്ചത് 48 പേരുടെ റഗുലറൈസേഷൻ

പരിയാരം: പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ സർവീസിലേക്ക് ആഗിരണം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ കടുത്ത വിവേചനമെന്ന് ആക്ഷേപം. നേഴ്സിംഗ് ജീവനക്കാർക്ക് ഉൾപ്പെടെ യാതൊരു ആനുകൂല്യവും അനുവദിക്കുന്നില്ലെന്നതിന് പുറമെ 30 വർഷത്തോളം ജോലി ചെയ്തവർക്ക് പോലും 2019 മുതൽ മാത്രമാണ് ജീവനക്കാരെന്ന അംഗീകാരം ലഭിക്കുന്നത്.

2019 മാർച്ച് 2 മുതലായിരിക്കും ആഗിരണം ചെയ്യപ്പെട്ട ജീവനക്കാരുടെ സർവീസ് കണക്കാക്കുന്നത് . ഉത്തരവ് പ്രകാരം മെഡിക്കൽ കോളേജ് ആരംഭിക്കുന്ന 1993ൽ ജോലിക്ക് കയറിവർക്ക് പോലും യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കില്ല. എന്നാൽ
ഇവർക്ക് 60 വയസുവരെ സർവീസിൽ തുടരാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാതൊരുവിധ വിരമിക്കൽ ആനുകൂല്യവും ലഭിക്കാതെയായിരിക്കും 35 വർഷം വരെ സർവീസുള്ള പലരുടെയും വിരമിക്കൽ. പുതിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ബാക്കിയുള്ള ജീവനക്കാരുടെ റഗുലറൈസേഷൻ അടുത്ത ദിവസങ്ങളിൽ പുറത്തിറങ്ങും.

ഉത്തരവിലെ മറ്ര് നിബന്ധനകൾ

റഗുലർ പ്രമോഷനോ പൊതുസ്ഥലംമാറ്റത്തിനോ അർഹതയുണ്ടാവില്ല

സ്റ്റാൻഡ് എലോൺ തസ്തികകളിലുള്ള സ്ഥാനക്കയറ്റം മാത്രം

 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ കോമൺപൂളിലേക്ക് നിയമനം ലഭിക്കില്ല

മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് സ്ഥലംമാറ്റത്തിന് പരിഗണിക്കില്ല

അന്തർ ജില്ലാവകുപ്പ് സ്ഥലംമാറ്റത്തിന് അർഹതയില്ല.

മറ്റ് സർക്കാർ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി പങ്കാളിത്ത പെൻഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL