
പയ്യന്നൂർ : ശ്രീ നാരായണ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്ന സ്വാമി ആനന്ദതീർത്ഥ സ്മാരക ഗ്രന്ഥാലയം മെച്ചപ്പെട്ട പ്രവർത്തന സൗകര്യത്തിനായി , ആനന്ദ തീർത്ഥ ട്രസ്റ്റിന്റെ അധീനതയിലുള്ള സ്വാമി ആനന്ദതീർത്ഥ കമ്മ്യൂണിറ്റി ഹാളിലേക്കു മാറ്റി സ്ഥാപിച്ചതിന്റെ ഉദ്ഘാടനം ട്രസ്റ്റ് പ്രസിഡന്റ് ടി.വി.വസുമിത്രൻ എൻജിനീയർ നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് എ.കെ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ചന്ദ്രു മുഖ്യാതിഥിയായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ കൺവീനർ സത്യനാഥൻ, ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, എ.കുഞ്ഞമ്പു പ്രസംഗിച്ചു. സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും ലൈബ്രറിയൻ ശ്രീലത മധു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |