SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

കണ്ടോത്ത് ക്ഷേത്രം കളിയാട്ടം 9 ന്

kandoth

പയ്യന്നൂർ : ഉത്തര മലബാറിലെ പ്രധാന പുലിദൈവക്ഷേത്രങ്ങളിലൊന്നായ കണ്ടോത്ത് കൂർമ്പാ ഭഗവതി ക്ഷേത്രം ചതുർദിന കളിയാട്ടം 9 ന് ആരംഭിക്കും. കളിയാട്ടത്തിന് മുന്നോടിയായുള്ള വരച്ചുവെക്കൽ നടന്നു. തുടർന്ന് വാല്യക്കാരുടെ നേതൃത്വത്തിൽ നിലം പണി,ക്ഷേത്രം ഭണ്ഡാരപുരയിൽ കൂവം അളക്കൽ തുടങ്ങിയ ചടങ്ങുകളും നടന്നു. ഒൻപതിന് ഉച്ചക്ക് 2 മുതൽ കളിയാട്ടം ആരംഭിക്കും. വൈകിട്ടോടെ പുള്ളി കരിങ്കാളി, പുലിയുരു കാളി അമ്മമാരുടെ തോറ്റം അരങ്ങിലെത്തും തുടർന്ന് കരിന്തിരി നായർ വെള്ളാട്ടം.സമാപന ദിവസമായ 12ന് രാവിലെ പുലിൻകീഴിൽ ദൈവം , പുള്ളി കരിങ്കാളി, പുലിയുരു കാളി തെയ്യക്കോലങ്ങൾ ഭക്തർക്ക് അനുഗ്രഹം നൽകും. കളിയാട്ടത്തോടനുബന്ധിച്ച് കാഴ്ചവരവും വിവിധ കലാപരിപാടികളും ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL