
കാഞ്ഞങ്ങാട് : കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ല കുടുംബശ്രീ മിഷൻ, കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസ് സെക്കൻഡ് എന്നിവ ചേർന്ന് പദ്ധതി ഗുണഭോക്താവായ സുഹറയ്ക്ക് തയ്യൽ മെഷീൻ, തങ്കമണിക്ക് കോഴിയും കൂടും, ഷാജിക്ക് ലോട്ടറി സ്റ്റാൾ, ലതക്ക് പെട്ടിക്കട എന്നിവയും നൽകി.. നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ഉത്ഘാടനം ചെയ്തു, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ലത, കെ.വി.സരസ്വതി, കെ.പ്രഭാവതി, കൗൺസിലർമാരായ എൻ.അശോക് കുമാർ, ഫൗസിയ ഷെരീഫ്, പള്ളിക്കൈ രാധാകൃഷ്ണൻ, ടി.വി.സുജിത് കുമാർ, എൻ.ഇന്ദിര, മെമ്പർ സെക്രട്ടറി കെ.രാധാമണി,ശ്രീവിദ്യ, വസന്ത, ഷീബ, ഷഫാന, ഭാഗ്യശ്രീ എന്നിവർ സംസാരിച്ചു കെ.സുജിനി സ്വാഗതവും പി.വി.ശശികല നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |