
കാഞ്ഞങ്ങാട്:ചായ്യോത്ത് നടക്കുന്ന കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധമായി കാഞ്ഞങ്ങാട്ട് നടന്ന വനിതാസംഗമം മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.ലസിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എം.ഇ. ചന്ദ്രാംഗദൻ , ജില്ലാ പ്രസിഡന്റ് യു. ശ്യാംഭട്ട്, ജില്ലാ ട്രഷറർ കെ.വി.രാജേഷ്, പി.ശ്രീകല, വി.കെ.ബാലാമണി, എം.സുനിൽകുമാർ, പി.മോഹനൻ, എ.വി.അനിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും വനിതാ സബ് കമ്മിറ്റി കൺവീനർ കെ.ലളിത നന്ദിയും പറഞ്ഞു. സാവിത്രി ഭായ് ഫൂലെ അനുസ്മരണമായിട്ടാണ് വനിതാസംഗമം സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |