
മണത്തണ: ചിത്ര-ശില്പകലാപ്രവർത്തകരുടെ ഒത്തുചേരലിനു വേദിയാകുന്ന 'ല'ആർട്ട് ഫെസ്റ്റ് മണത്തണ കോട്ടക്കുന്നിൽ ആരംഭിച്ചു.
ഇതോനുബന്ധിച്ച് ചിത്രകാരൻ ജോയ് ചാക്കോയുടെ ചിത്രപ്രദർശനം പ്രശസ്ത ചിത്രകാരൻ വിജി അഭിമന്യു ഉദ്ഘാടനം ചെയ്തു. നിരവധി ഇന്ത്യൻ നഗരങ്ങളിൽ ചിത്രപ്രദർശനം നടത്തി ശ്രദ്ധേയനായ മലയോര കർഷകനും 1ലളിതകല അക്കാഡമി അവാർഡ് ജേതാവുമായ ചിത്രകാരൻ ജോയി ചാക്കോയുടെ 50 വർഷത്തിനിടയിൽ ശ്രദ്ധേയമായ 200 ചിത്രങ്ങളുടെ പ്രദർശനമാണ് ാർ
ആർട്ട് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്. ഇതിന്റെ ഭാഗമായി മണത്തണ കോട്ടക്കുന്ന് പ്രാചീന ചരിത്രവും, അധിനിവേശ ചരിത്രവും' എന്ന വിഷയത്തിൽ രാജേഷ് മണത്തണ ചരിത്രാവതരണം നടത്തി. ആർട്ട് ക്യാമ്പ് ഉദ്ഘാടനം ചിത്രകാരി പൊൻമണി തോമസും കുട്ടികളുടെ ക്യാമ്പ് ഉദ്ഘാടനം വത്സൻ കൂർമ കൊല്ലേരിയും നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |