
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിലെ പാലിയേറ്റീവ് വൊളണ്ടിയർ സ്നേഹ സംഗമം നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. .. നഗരസഭയിലെ 43 വാർഡുകളിലെയും പാലിയേറ്റീവ് വൊളണ്ടിയർമാർ,ഉപ്പലിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ബല്ല ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ടൗൺ ഹാളിൽ സംഗമം വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സിജോ എം.ജോസ്, ജില്ലാ കോർഡിനേറ്റർ ഷിജി ശേഖർ എന്നിവർ ക്ലാസ്സ് എടുത്തു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.സരസ്വതി, കെ.ലത, കൗൺസിലർമാരായ അശോക് കുമാർ, സി എച്ച്.സുബൈദ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.സുധാകരൻ എന്നിവർ സംസാരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് എം.പി.ജീജ സ്വാഗതവും പാലിയേറ്റീവ് നേഴ്സ് ദീപ്തി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |