
തൃക്കരിപ്പൂർ: പടന്ന എം.ആർ.വി.എച്ച്.എസ്. സ്കൂളിലെ 1974 -75 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ അരനൂറ്റാണ്ടിനേ് ശേഷം ഒത്തുചേർന്നു. ഗാനരചയിതാവ് മോഹൻ ഉദിനൂർ രചിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച ചടങ്ങ് പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു പ്രമുഖ പ്രഭാഷകൻ ഡോ.വത്സൻ പിലിക്കോട് മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ പി.അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.എം.സി കുഞ്ഞബ്ദുള്ള ,സ്കൂൾ പ്രിൻസിപ്പൽ ഈശ്വരൻ നമ്പൂതിരി ,വൈസ് പ്രിൻസിപ്പൽ ശിഹാബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ രമേശ് കുമാർ സ്വാഗതവും ടി.വി.ഭാസ്കരൻ നന്ദിയും പറഞ്ഞു പൂർവ്വകാല അദ്ധ്യാപകരെ ആദരിക്കലും ഇതോടനുബന്ധിച്ച് നടന്നു. സഹപാഠികളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |