SignIn
Kerala Kaumudi Online
Friday, 23 October 2026 11.29 AM IST

കരിന്തളത്ത് കാർഷികാധിഷ്ഠിത വിനോദസഞ്ചാരം: 15 കോടിയുടെ പദ്ധതിയുമായി കെ.സി.സി.പി.എൽ

kccpl

നീലേശ്വരം:കേരള ക്ളേയ്സ് ആൻഡ് സിറാമിക്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കരിന്തളം തലയടുക്കത്തെ ഭൂമിയിൽ 15 കോടിയുടെ കാർഷികാധിഷ്ഠിത വിനോദസഞ്ചാരപദ്ധതി വരുന്നു.കമ്പനിയുടെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലുമായി 40 സെന്റ് സ്ഥലത്ത് ആരംഭിക്കുന്ന പെട്രോൾ പമ്പിനോടനുബന്ധിച്ച് 50 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കഴിഞ്ഞു.

മിയാവാക്കി പച്ചത്തുരുത്തിൽ സഞ്ചരിക്കാം

ഖനനം പൂർത്തിയാക്കിയ സ്ഥലത്ത് തയ്യാറാക്കിയ മിയാവാക്കി പച്ചത്തുരുത്തിന് ഊന്നൽ നൽകിയാണ് വിനോദസഞ്ചാര പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. അനുബന്ധമായ ഫുഡ് കോർട്ട്, ഗാർഡൻ നേഴ്സറി, പാർക്ക്, പാഷൻ ഫ്രൂട്ട്, ഔഷധ സസ്യങ്ങൾ, വിവിധ ഫലവൃക്ഷങ്ങൾ, കോഴി, ആട്, പശു ഫാമുകൾ, അലങ്കാര മത്സ്യകൃഷി വരാൽ, വാള, ഹാച്ചറി, പേൾ കൾച്ചർ എന്നിവ ഒരുക്കും.ഇതിന് മഴവെള്ള സംഭരണി,​ കുളം,​ പെഡൽ ബോട്ടുകൾ,ഫുട്‌ബോൾ, വോളിബോൾ ടർഫ് കോർട്ടുകൾ,നടപ്പാത, കോട്ടേജുകൾ തുടങ്ങിയവയും ഇവിടെ സജ്ജമാക്കും. ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് ഈ പദ്ധതി.

ആഭ്യന്തര സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുകയാണ് കരിന്തളം തലയെടുക്കത്തെ പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്. കെ.സി.സി.പി.എല്ലിനെ ലാഭകരമാക്കാനുള്ള വൈവിധ്യവത്ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം ഒരു ആശയം മുന്നോട്ട് വെച്ചത്. കമ്പനി ചെയർമാൻ ടി.വി.രാജേഷിന്റെ കൂടി മേൽനോട്ടത്തിൽ എത്രയും വേഗത്തിൽ പദ്ധതി പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്. കാർഷികാടിസ്ഥിത വിനോദസഞ്ചാരം എങ്ങനെ വിജയകരമാക്കാം എന്ന പരീക്ഷണം കൂടിയാണിത്-കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL