മണത്തണ: കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതി ജനറൽ സെക്രട്ടറിയും ദേവീ ഭാഗവത ആചാര്യനുമായ പി.എസ് മോഹനൻ കൊട്ടിയൂർ രചിച്ച ലളിതാസഹസ്രനാമ വ്യാഖ്യാനമായ സമ്മോഹനം എന്ന കൃതിയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പേരാവൂർ മേഖലാ ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി പ്രസിഡന്റ് ഡോ. വി. രാമചന്ദ്രൻ പുസ്തക പ്രകാശനം നിർവഹിച്ചു. ചപ്പാരം ക്ഷേത്ര ഭക്തഭജന സമിതി സെക്രട്ടറി സി. വിജയൻ സമ്മോഹനം ഏറ്റുവാങ്ങി. ചടങ്ങിൽ ഡോ. വി. രാമചന്ദ്രനെ കാനപ്രം ഈശ്വരൻ നമ്പൂതിരി ആദരിച്ചു. അഡ്വ. എസ്. സജിത്കുമാർ പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. പി.എസ്. മോഹനൻ മറുപടി പ്രസംഗം നടത്തി. പ്രകാശൻ മേലൂർ, വിനയകുമാർ മണത്തണ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |