ചെറുതുരുത്തി: പ്രായഭേദമന്യേ കലാപ്രേമികൾ കഥകളി, ചെണ്ട, സംഗീതം, നൃത്തം തുടങ്ങിയ കലകളിൽ ആദ്യാക്ഷരം കുറിച്ചതോടെ ചെറുതുരുത്തി കഥകളി സ്കൂളിൽ വിജയദശമി ആഘോഷം കലോത്സവമായി. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്‌കൂളിൽ വിജയദശമി ദിനത്തിൽ 150 പേരാണ് വിവിധ കലകളിൽ പഠനം ആരംഭിച്ചത്. കഥകളി, മോഹിനിയാട്ടം എന്നിവയ്ക്കു പുറമെ ഭരതനാട്യം, കുച്ചിപ്പുടി, സംഗീതം, ചെണ്ട തുടങ്ങിയവയിലും പഠിതാക്കളെത്തി. കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഗുരനാഥന്മാരയ കലാമണ്ഡലം അരവിന്ദ്, കീഴില്ലം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം സുജാത, ശ്രീജാ ബാബു നമ്പൂതിരി, കലാമണ്ഡലം പ്രിയ, കലാമണ്ഡലം നിമിഷ, കലാമണ്ഡലം വർഷ, കലാമണ്ഡലം ശില്പ എന്നിവരാണ് പഠന കളരികളുടെ ചുമതല വഹിക്കുന്നത്. കോഴിമാംപറമ്പ് ക്ഷേത്രം മേൽശാന്തി നാരായണൻ എമ്പ്രാന്തിരി നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |