SignIn
Kerala Kaumudi Online
Thursday, 22 October 2026 2.21 AM IST

അവധിയുടെ മറവിൽ കുടയത്തൂരിൽ അനധികൃത ഖനനം

കളക്ടർ അടിയന്തര റിപ്പോർട്ട് തേടി

തൊടുപുഴ: കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായ മേഖലയ്ക്ക് സമീപം പൊതു അവധി ദിവസങ്ങളുടെ മറവിൽ വൻതോതിൽ അനധികൃത മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടെന്ന പരാതിയിൽ ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടി. പ്രദേശത്തെ അനധികൃത ഖനനം നാട്ടുകാരുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. മേഖലയിൽ നേരിട്ടെത്തി പരിശോധന നടത്താൻ ജില്ലാ ജിയോളജിസ്റ്റിനോടും തൊടുപുഴ തഹസിൽദാറോടും ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഖനനം മൂലം പ്രദേശത്തുണ്ടായിട്ടുള്ള ദുരന്തസാദ്ധ്യത വിലയിരുത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. അനുമതിയില്ലാതെ ഭൂമി തരംമാറ്റാനോ ഖനനം നടത്താനോ ശ്രമം നടന്നിട്ടുണ്ടെങ്കിൽ, അതിന് ഉത്തരവാദികളായ വ്യക്തികൾക്കും സ്ഥലമുടമയ്ക്കുമെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കണം. കൂടാതെ, ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ദുരന്ത നിവാരണ അതോറിട്ടിക്ക് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL