കൊടുവള്ളി: കൃഷി വകുപ്പ് ആരംഭിച്ച 'കതിർ കാർഷിക ക്ലബിന്റെ' പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കുന്ന പച്ചക്കറി കൃഷിയിടത്തിന്റെ ജില്ലാതല ഉദ്ഘാടനം ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ "ഞങ്ങളും കൃഷിയിലേക്ക് - യുവതയുടെ കൃഷി" പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈകൾ എൻ.സി ഉസ്സയിൻ സ്കൂളിന് കൈമാറി. അജയ് അലക്സ് പദ്ധതി വിശദീകരണം നടത്തി. കെ.എൻ ബഷീർ പ്രസംഗിച്ചു. സി.കെ. ഗിരീഷ് കുമാർ, മൈമൂന ഹംസ, കെ.പി. മുഹമ്മദൻസ്, ആമിന മുഹമ്മദ്, ദിലീപ് പൂളക്കോട്, സാലിഹ ഇബ്രാഹിം, അസറുദ്ദീൻ, സ്മിത നന്ദിനി തുടങ്ങിയവർ പങ്കെടുത്തു.
,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |