SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 PM IST

24ാം വാർഷികാഘോഷം

gireesh

തളിപ്പറമ്പ്: ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്ക്കൂൾ തളിപ്പറമ്പ് കേന്ദ്രം 24-ാം വാർഷികാഘോഷം ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ തളിപ്പറമ്പ് കണ്ണൂർ കേന്ദ്രം ചെയർമാൻ പി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ കൗൺസിലർ സി പി.മനോജ് സംസാരിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീലത പ്രദീപ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു. ഭാരതീയ വിദ്യാഭവൻ തളിപ്പറമ്പ, കണ്ണൂർ കേന്ദ്രം സെക്രട്ടറി നവീൻ ലക്ഷ്മണൻ സ്വാഗതവും സ്ക്കൂൾ ഹെഡ് ബോയ് ആദിത്യൻ എസ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL