
തൃക്കരിപ്പൂർ: കാലിക്കടവ് മൈതാനിയിൽ ഫെബ്രുവരി 12 മുതൽ 24 വരെയായി നടക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അഗ്രി
ഫെസ്റ്റിന്റെ ലോഗോ ചലച്ചിത്ര നടൻ പി.പി.കുഞ്ഞികൃഷ്ണൻ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലഷ്മി, എം.സുമേഷ്, ടി.രാജൻ, ടി. രാഗേഷ്, വി. പ്രദീപ്, ടി.വി. ജയചന്ദ്രൻ, വി.മധുസൂദനനൻ എന്നിവർ സംസാരിച്ചു. 13 ദിവസങ്ങളിലായി നടക്കുന്ന അഗ്രിഫെസ്റ്റിൽ കാർഷികവ്യാവസായിക ആരോഗ്യ വിവിദ്യാസ സെമിനാറുകളും കലാ സാംസ്കാരിക പരിപാടി കളും സംഘടിപ്പിക്കും. 15ന് വൈകുന്നേരം നാലിന് സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രദർശന നഗരിയുടെ കാൽനാട്ട് കർമ്മം 20 ന് വൈകുന്നേരം നാലിന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |