
നീലേശ്വരം:വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ബോധവല്ക്കരണ ക്ലാസിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി.പി.ലത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബ്,വായനശാല പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന തുടങ്ങി 100 ഓളം പേർ പങ്കെടുത്തു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഷംസുദ്ദീൻ അരിഞ്ചിറ, പി.ഭാർഗ്ഗവി, സി ഡി.എസ്‌ചെയർപേഴ്സൺ പി.എം.സന്ധ്യ,. സിക്രട്ടറി കെ.മനോജ് കുമാർ , ക്ലീൻ സിറ്റി മാനേജർ എ.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ റിസോർസ് പേഴ്സൺ പി.വി.ദേവരാജൻ ബോധവൽക്കരണ ക്ലാസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |