
പയ്യന്നൂർ : പയ്യന്നൂരിൽ 25,26 തിയ്യതികളിൽ നടക്കുന്ന കെ.എസ്.ടി.എ. ജില്ല സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജില്ലാ തല കലാസാഹിത്യ രചന മത്സരങ്ങൾ നടത്തുന്നു. വിദ്യാർത്ഥികൾ എൽ. പി വിഭാഗം ചിത്രരചന പെൻസിൽ ഡ്രോയിംഗ്, യുപി വിഭാഗം ചിത്രരചന വാട്ടർ കളർ, എച്ച്.എസ്. വിഭാഗം കഥാരചന കവിത രചന . മത്സരങ്ങൾ 12 ന് മാത്തിൽ ഹയർ സെക്കണ്ടറി സ്‌കുളിൽ നടക്കും .9 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.അദ്ധ്യാപകർക്കായി കലാ സാഹിത്യ രചനാ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. കഥാരചന വിഷയം മാഞ്ഞ് പോകാത്ത ചിത്രങ്ങൾ . കവിതാരചന വിഷയം മുറിവുകൾ . ഫോട്ടോഗ്രാഫി വിഷയം തൊഴിലും തൊഴിലിടവും.പതിനെട്ടിന് മുമ്പായി എൻട്രികൾ ഓൺലൈനായി ലഭിക്കണം. ഫോൺ : 9495277244,7025493068.cag44210@gmail.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |