
കാഞ്ഞങ്ങാട്:ശുചിത്വ മിഷൻ കാസർകോട്, കാഞ്ഞങ്ങാട് നഗരസഭ, എസ്.പി.സി പ്രൊജക്റ്റ് കാസർകോട്, ജനമൈത്രി പൊലീസ്, എൻ.എസ്.എസ് നെഹ്റു കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി മോക്ക് ഡ്രില്ലും ഫ്ലാഷ്മോബും നാടകവും റാലിയും നടത്തി. കാഞ്ഞങ്ങാട് നഗരത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി ബാബു പെരിേങ്ങത്ത് അദ്ധ്യക്ഷത വഹിച്ചു. അഡീ.എസ്.പി പി.ബാലകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് നടത്തി. ജി.സുധാകരൻ മുഖ്യാതിഥിയായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി.സരസ്വതി, കല, കെ.പ്രഭാവതി,സെക്രട്ടറി മനോജ്,എൻ.ബാലചന്ദ്രൻ,കെ.ജയൻ,പി.സനൽ,ജ്ഞാനേശ്വരി, രാമകൃഷ്ണൻ ചാലിങ്കാൽ, സിന്ധു ,വഹീദ പ്രദീപൻ കോതൊളി സംസാരിച്ചു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത് കുമാർ സ്വാഗതവും തമ്പാൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |