
മാഹി:പുതുച്ചേരി ലോകസഭാംഗം വി. വൈദ്യലിംഗം എം.പി യുടെ ജനസമ്പർക്ക പരിപാടി ഇന്ന് മാഹിയിൽ നടക്കും. ഇന്ന് രാവിലെ മാഹിയിലെത്തുന്ന അദ്ദേഹത്തന്റെ പര്യടനം രാവിലെ ഒൻപതരക്ക് മൂലക്കടവിൽ നിന്നും ആരംഭിക്കും. പത്തരക്ക് പന്തക്കൽ, പതിനൊന്നരക്ക് ഇടയിൽപിടിക, പന്ത്രണ്ടരക്ക് ഇരട്ടപിലാക്കൂൽ, ഒന്നരക്ക് ചാലക്കര സതീഷ് ബേക്കറി പരിസരം, മൂന്നിന് മുണ്ടോക്ക് പഴയ പോസ്റ്റാഫിസ് പരിസരം, മൂന്നരക്ക് ചൂടിക്കോട്ട മദ്രസ പരിസരം, നാലു മണിക്ക് പുഴിത്തല, നാലരക്ക് വളവിൽ കടപ്പുറം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വൈകുന്നേരം 5 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനത്ത് സമാപിക്കും. രമേശ് പറമ്പത്ത് എം.എൽ.എ, മുൻമന്ത്രി ഇ.വത്സരാജ്, യു.ഡി.എഫ് നേതാക്കൾ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |