SignIn
Kerala Kaumudi Online
Friday, 23 October 2026 7.01 PM IST

തോമസ് അയ്യങ്കാനാലിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്

filim

പയ്യാവൂർ: പയ്യാവൂർ പ്രവാസി ഗ്ളോബലിന്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകൻ തോമസ് അയ്യങ്കാനാലിനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.ദേവസ്വം ഗ്രൗണ്ടിൽ മെഗാ സംഗീത നിശയ്ക്ക് മുന്നോടിയായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം നടൻ ശങ്കർ ഉദ്ഘാടനം ചെയ്തു. പി.പി.കെ ഗ്ലോബൽ പ്രസിഡന്റ് സ്റ്റീഫൻ ജോൺ എളംപ്ലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിത്സൺ മഴുപ്പേൽ ആമുഖ പ്രഭാഷണം നടത്തി. സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. സണ്ണി പാറമ്പുഴയിൽ, സംഗീതജ്ഞൻ പയ്യാവൂർ ബാലകൃഷ്ണൻ, മികച്ച കർഷകൻ സാജൻ നെല്ലിക്കുന്നിൽ, ആദ്യകാല പ്രവാസി മൂസ മൊട്ടമ്മൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ലോക കേരള സഭാഗം ബെന്നി വാഴപ്പള്ളിൽ, പ്രോഗ്രാം കൺവീനർ ബിനോയി ചേരിക്കത്തടം, സന്തോഷ് കാഞ്ഞിരക്കൊമ്പിൽ, ബിനോയ് കരിമ്പിൽ, ട്രഷറർ ജോണി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL