
തിരുവനന്തപുരം: കണ്ണൂരിൽ നിന്നും അനന്തപുരിയിലേക്ക് യാത്ര ബുദ്ധിമുട്ടല്ലേയെന്ന് പലരും ചോദിച്ചു, അതൊന്നും വകവയ്ക്കാതെ വീൽച്ചെയറുമായി ദിവ്യ വന്നു, മകൻ പാടുന്നത് മനംകുളിർക്കെ കേൾക്കാൻ. ദൂരയാത്ര വെറുതെയായില്ല, ദേവരാജ് രണ്ട് എ ഗ്രേഡുമായിട്ടാണ് അമ്മയ്ക്ക് വിജയമധുരം നൽകിയത്. ഹൈസ്കൂൾ വിഭാഗം കഥകളി സംഗീതത്തിലും ഇന്നലെ ശാസ്ത്രീയ സംഗീതത്തിലുമാണ് ദേവരാഗ് എ ഗ്രേഡ് നേടിയത്.കണ്ണൂർ മാത്തിൽ ജി.എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ദേവരാഗ് രാജേഷ്. പയ്യന്നൂർ മാത്തിൽ ദേവരാഗത്തിൽ കൃഷിക്കാരനായ രാജേഷിന്റെയും പയ്യന്നൂർ കോടതിയിൽ ജൂനിയർ സൂപ്രണ്ടായ ദിവ്യയുടെയും മകനാണ്. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽച്ചെയറിലാണ്. ആൾ ഉഷാറായതിനാൽ യാത്രയൊന്നും ബുദ്ധിമുട്ടല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |