SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ദേശീയ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കൊയ്ത് അമ്മയും മക്കളും

medal
രമ്യ ബാലനും മക്കളും മെഡലുകളുമായി

പയ്യന്നൂർ: ഗോവയിൽ നടന്ന മുപ്പത്തി ഒമ്പതാമത് നാഷണൽ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കൊയ്ത് അമ്മയും മക്കളും. തൈക്കോണ്ടോ ഫോർത്ത് ഡിഗ്രി ബ്ലാക്ക് ബെൽട്ട് വിജയിയായ, പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിനി രമ്യ ബാലനും മക്കളായ ആർ. കൃഷ്ണ, ആർ. വൈഷ്ണ എന്നിവരുമാണ് വിവിധ വിഭാഗങ്ങളിൽ മത്സരിച്ച് മെഡലുകൾ കരസ്ഥമാക്കിയത്.

27 സംസ്ഥാനങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനമാണ് ഇവർ കാഴ്ച വെച്ചത്. 27 വർഷങ്ങൾക്ക് ശേഷമാണ് രമ്യ ബാലൻ മത്സര രംഗത്തിറങ്ങിയത്. നിലവിലെ വേൾഡ് ചാമ്പ്യനെ പരാജയപ്പെടുത്തി തൈക്കോണ്ടോയിലെ ശക്തമായ വനിതാ സാന്നിദ്ധ്യമാവാൻ രമ്യ ബാലന് സാധിച്ചു. വ്യക്തിഗത മത്സരങ്ങളിൽ സ്വർണ്ണം, വെള്ളി മെഡലുകളും വെറ്ററൻസ് വിഭാഗത്തിൽ ബെസ്റ്റ് പ്ലെയർ അവാർഡും നേടിയാണ് രമ്യ ചാമ്പ്യൻഷിപ്പിലെ താരമായത്. പയ്യന്നൂർ മാസ്റ്റേഴ്സ് തൈക്കോണ്ടോ അക്കാഡമിയിലെ പരിശീലകയായ രമ്യ ബാലൻ വേൾഡ് റെക്കോർഡ് ജേതാവും, പ്രമുഖ തൈക്കോണ്ടോ അദ്ധ്യാപകനുമായ ഡോ. വേണുഗോപാൽ കൈപ്രത്തിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്. പെരിങ്ങോം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സി.കെ രമേശന്റെ ഭാര്യയാണ്.

മൂത്ത മകൾ ആർ. കൃഷ്ണ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത പാറ്റേണിൽ ഗോൾഡും, ഗ്രൂപ്പ് പാറ്റേണിൽ ഗോൾഡും, സെൽഫ് ഡിഫൻസിൽ ഗോൾഡും, സ്പാറിംഗിൽ ബ്രോൺസും നേടിയപ്പോൾ, ഇളയ മകൾ ആർ. വൈഷ്ണ ഇന്റിവിജ്വൽ സ്പാറിംഗിൽ ബ്രോൺ സ് മെഡലും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL