SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

പിലാത്തറയിൽ ഇൻവെന്റിയോ 3.0 എക്സിബിഷന് തുടക്കമായി

exhibition
കണ്ണൂര്‍ സര്‍വകലാശാല സിണ്ടിക്കേറ്റംഗം ഡോ.എ.അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു.

പിലാത്തറ: പിലാത്തറ കോഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ, കലാസാംസ്‌കാരിക പ്രദർശനം ഇൻവെന്റിയൊ 3.0ന് തുടക്കമായി. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എ. അശോകൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് ഭരണസമിതി ചെയർമാൻ ഐ.വി. ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് കണ്ണൂർ സർവ്വകലാശാല ഡി.എസ്.എസ് ഡോ. ടി.പി നഫീസ ബേബി വിതരണം ചെയ്തു. വിജയൻ അടുക്കാടൻ, പ്രൊഫ. കെ. രാജഗോപാലൻ, കെ.സി സ്മിത, കെ.കെ അഞ്ജിത എന്നിവർ പ്രസംഗിച്ചു. ഡോ. കെ.എം പ്രസീദ് സ്വാഗതവും എം. ആകാശ് നന്ദിയും പറഞ്ഞു. പോസിറ്റീവ് പാരന്റിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

വിവിധ കോളേജുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പ്രദർശനത്തിന് എത്തിച്ചേർന്നു. സിലബസിനകത്തും പുറത്തുമുള്ള വിഷയങ്ങൾ പ്രായോഗിക തലത്തിൽ മനസിലാക്കുന്നതിനും സംശയദൂരികരണത്തിനും എക്സിബിഷനിൽ വിപുലമായ സൗകര്യമാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. മ്യൂസിക്ക് ഫ്യൂഷൻ, മെഹന്തി ഫെസ്റ്റ് തുടങ്ങി വിവിധ കലാപരിപാടികൾ ഒന്നാം ദിവസം അരങ്ങേറി. എക്സിബിഷൻ ഇന്ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, EXIBITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL