
പയ്യാവൂർ: ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പരീക്ഷയെ നേരിടാൻ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുൻ പ്രധാനാദ്ധ്യാപകൻ സി.എൽ. ആന്റോ ക്ലാസ് നയിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ സ്വീകരിക്കുക, അനുവദിക്കപ്പെട്ട സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ നൽകുന്നതിനായാണ് ക്ലാസ് നടത്തിയത്. പി.ടി.എ പ്രസിഡന്റ് സജി അടവിച്ചിറ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാകൻ ബിജു സി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.വി.രാജേഷ് ആമുഖപ്രഭാഷണം നടത്തി. ഷീജ പുഴക്കര, നിർമൽ സെബാസ്റ്റ്യൻ, സിനി ജേക്കബ്, സിനോൾ ഫ്രാൻസിസ്, സ്റ്റാഫ് സെക്രട്ടറി വി.എം.തോമസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |