
പാലക്കുന്ന്: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് ഭാഗമായി പാലക്കുന്നിൽ സെമിനാർ സംഘടിപ്പിച്ചു. കേരളം പിന്നിട്ട പാതകൾ വിഷയത്തിൽ നടന്ന സെമിനാർ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മധു മുദിയക്കാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.വി.കുഞ്ഞിരാമൻ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.രാഘവൻ, സംസ്ഥാന നിർവാഹക സമിതിയംഗം കെ ഹരിദാസ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എം ഇ ചന്ദ്രാംഗദൻ, എൻ.കെ.ലസിത, ജില്ലാ പ്രസിഡന്റ് യു.ശ്യാമ ഭട്ട്, ജില്ലാ ട്രഷറർ കെ.വി.രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എം.രമേശൻ നന്ദിയും പറഞ്ഞു. 18ന് ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറിസ്കൂളിൽ ജില്ലാ സമ്മേളനം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |