
തൃക്കരിപ്പൂർ: പുത്തൻ പ്രതിഭകളെ വാർത്തെടുക്കുകയെന്ന ലക്ഷ്യവുമായി തൃക്കരിപ്പൂർ ആക്മി ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണൂർ,കാസർകോട് ജില്ലകളിലെ കളിക്കാരെ മാത്രം പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എം.ബി.മുത്തലിബ് ആൻഡ് സി റഷീദ് മെമ്മോറിയൽ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റിന് 12ന് വൈകീട്ട് 4.45ന് മിനി സ്റ്റേഡിയത്തിൽ തുടക്കമാകും. വിജയികൾക്ക് മുഹമ്മദ് കുഞ്ഞി പട്ടേലർ ട്രോഫിയും 50000 രൂപ പ്രൈസ് മണിയും ലഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.റെഡ്‌ഫോഫോർസ് കൊയോങ്കരയും ബ്രദേർസ് വൾവക്കാടും തമ്മിലാണ് ആദ്യ മത്സരം. വാർത്താസമ്മേളനത്തിൽ സത്താർ വടക്കുമ്പാട്, എം.പി.മുത്തലിബ്, സി ഷൗക്കത്തലി, സി അബ്ദുൾസത്താർ, ടി.ബാബു ,റഷീദ് വളപ്പട്ടണം, ഇ.വി.ഗണേശൻ,എ.ജി.സി.അസീസ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |