
കാഞ്ഞങ്ങാട്: ഡി.സി.സി ജനറൽ സെകട്ടറിയും പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന വിനോദ് കുമാർ പള്ളയിൽ വീടിനെ വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം അനുസ്മരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയ കമ്മിറ്റി പ്രസിഡന്റ് പത്മനാഭൻ പടിഞ്ഞാറെ വീട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ.സുധാകരൻ, ഡോ.സി ബാലൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ.വേലായുധൻ, എം.വി.നാരായണൻ പുളിക്കാൽ, പി.കുഞ്ഞമ്പുനായർ, രാജൻ വിഷ്ണുമംഗലം , അനിൽ പുളിക്കാൽ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയത്തിലേക്ക് കുടുംബാംഗങ്ങൾ നൽകിയ പുസ്തകങ്ങൾ സഹോദരൻ പി.വി. മനോജ് കുമാറിൽ നിന്നും വനിതാ കമ്മിറ്റി പ്രസിഡന്റ് പി.വി.ശ്യാമള ഏറ്റുവാങ്ങി.ഫോട്ടോ അനാഛാദനവും ഇതോടനുബന്ധിച്ച് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |