
തൃക്കരിപ്പൂർ: പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നുമായി ആചാരസ്ഥാനികരും ക്ഷേത്രഭാരവാഹികളുടെയും അകമ്പടിയോടെയെത്തിച്ച ദ്വീപം ക്ഷേത്ര ശ്രീകോവിലിൽ പകർന്നതോടെ കുന്നച്ചേരി ശ്രീ പൂമാല ക്ഷേത്രത്തിലെ ആറ് നാൾ നീണ്ടു നിൽക്കുന്ന പാട്ടുത്സവത്തിന് തുടക്കമായി. ഒന്നാംപാട്ട് ദിനത്തിൽ സന്ധ്യക്ക് ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിച്ചു.രണ്ടാം പാട്ട് ദിവസമായ ഇന്നു മുതൽ രാത്രി 7ന് വിജയകുമാർ മുല്ലേരിയുടെ പ്രഭാഷണം നടക്കും.. മൂന്നാം പാട്ട് ദിവസം രാത്രി 9ന് നെയ് കൂട്ടൽ ചടങ്ങ്, പെരുംകൊട്ട്.തുടർന്ന് മരക്കല പാട്ട്. നാലാംപാട്ട് ദിവസം ഉണിക്കൂർക്കാവ് പാട്ട്. അഞ്ചാംപാട്ട് ദിവസം നാഗത്തിൽ പാട്ട്. 15ന് വൈകുന്നേരം 3ന് കളത്തിലരി. തുടർന്ന് തേങ്ങയേറോടുകൂടി പാട്ടുത്സവത്തിന് സമാപനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |