SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

പുലിഭീതിയൊഴിയാതെ മലയോരം മാവടിയിൽ കണ്ടെന്ന് നാട്ടുകാർ

puli

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കിഴക്കേ മാവടിയിൽ പുലി ഇറങ്ങിയതായി നാട്ടുകാർ. മാവടി സ്വദേശി നടപ്പറമ്പിൽ തങ്കച്ചനാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ പുലിയുടെ മുരൾച്ച കേട്ടത്. രാത്രിയിൽ നായ കരയുന്നതു പോലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.തുടർന്ന് വീടിന്റെ രണ്ടാം നിലയിൽ നിന്ന് ടോർച്ച് തെളിച്ച് നോക്കിയപ്പോഴാണ് കുറുക്കനെ പിടികൂടിയതാണെന്ന് മനസിലായത്.

മറ്റൊരു കുറുക്കൻ അടുത്തേക്ക് വന്നപ്പോൾ പുലി അതിനെയും ആക്രമിക്കുന്നതിനായി മുരളുന്ന ശബ്ദമാണ് കേട്ടതെന്ന് തങ്കച്ചൻ പറഞ്ഞു. വീണ്ടും മുരണ്ടതോടെ കുറുക്കൻ ഭയന്നോടിയെന്നും ഇദ്ദേഹം പറഞ്ഞു.വിവരമറിഞ്ഞ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തി. വന്യമൃഗത്തിന്റേത് എന്ന് സംശയിക്കപ്പെടുത്തുന്ന കാഷ്ഠം പ്രദേശത്ത് നിന്ന് കണ്ടെത്തിയെങ്കിലുംഏത് ജീവിയുടെത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ആറ്റച്ചേരിയിലും സാമീപ്യം

രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത പ്രദേശമായ ആറ്റാംചേരിയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി ആയ കോടൻചാൽ സ്വദേശി ജോയ് പുലിയെ നേരിൽ കണ്ടതായി പറഞ്ഞിരുന്നു. പുലിയെ കണ്ടതോടെ ജോയ് ടാപ്പിംഗ് നിർത്തി പോവുകയായിരുന്നു. ഇവിടെയും വനംവകുപ്പിന്റെ നേതൃത്വത്തിൽ രാത്രികാല തിരച്ചിൽ ഉൾപ്പെടെ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അടുത്തടുത്ത ദിവസങ്ങളിൽ പ്രദേശത്ത് പുലിയുടേതെന്ന സാന്നിദ്ധ്യം പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ പുലിയെ കണ്ടുവെന്ന് പ്രദേശവാസിയും ടാപ്പിംഗ് തൊഴിലാളിയും പറയുന്ന സാഹചര്യത്തിൽ പ്രദേശത്ത് പട്രോളിംഗിനൊപ്പം കാമറയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രാത്രികാല പട്രോളിംഗ് ശക്തമാക്കും

പുലിഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് രാത്രി കാല പട്രോളിംഗ് നടത്താനാണ് വനവകുപ്പ് അധികൃതരുടെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL