
പരിയാരം :മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ:ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് മഹിളാ കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എമ്പേറ്റിൽ സ്വീകരണം നൽകി സ്വീകരണസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: വി.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തുമണ്ഡലം പ്രസിഡന്റ് വിജിഷ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ഷീജ മഠത്തിൽ ,സംസ്ഥാന വൈസ് പ്രസിഡന്റ് രജനീരമാനന്ദ്, പ്രിയ ഫൽഗുനൻ, കുഞ്ഞമ്മ തോമസ്, പ്രമീള രാജൻ, എ.ഡി.സാബൂസ്, എം.പി.ഉണ്ണികൃഷ്ണൻ, ഇ.ടി. രാജീവൻ, പി.വി.സജീവൻ, ഐ.വി.കുഞ്ഞിരാമൻ,ടി.സൗമിനി , പി.വി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |