
കണ്ണൂർ :കേരള ഗസറ്റഡ് ഓഫീസെഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് ജില്ലാ പോലീസ് സഹകരണ ഹാളിൽ നടക്കു കെ.പി.സി സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കെ.പി.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര മുഖ്യാതിഥിയാകും. ഗോപകുമാർ, ബീന പൂവത്തിൽ, സുബൈർ കുട്ടി, സി ബ്രിജേഷ് , ഡോ.ആർ.രാജേഷ് , സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിക്കും.
ജില്ലാ സെക്രട്ടറി പ്രൊഫ.അനീസ് മുഹമ്മദ് സ്വാഗതവും കെ.ജി.ഒ.യു.ജില്ലാ ട്രഷറർ കുര്യൻ മാത്യു നന്ദിയും പറയും.തുടർന്ന് പ്രതിനിധി സമ്മേളനം,സംഘടനാചർച്ച, ട്രേഡ് യൂണിയൻ സുഹുത് സമ്മേളനം, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |