SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

വാദ്യകലാ രത്നം പുരസ്കാരം സമർപ്പിച്ചു

vadhyakala-

പിലിക്കോട്: പിലിക്കോട് ആത്മിയ സമിതി വാർഷികാഘോഷ ഭാഗമായി ഏർപ്പെടുത്തിയ വാദ്യകലാരത്നം പുരസ്കാരം ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് വി.വി. ദാമോദരമാരാർക്ക് സമ്മാനിച്ചു. മനുഷ്യനും ദൈവും ഒരേസമയം തൃപ്തിപ്പെടുന്ന കലയാണ് വാദ്യകലയെന്നും അദ്ദേഹം പറഞ്ഞു. കെ.വി.ദാമോദരൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ നായർ പൊന്നാടയണിയിച്ചു. ടി.വി.രാമചന്ദ്രൻ പണിക്കർ പ്രശസ്തി പത്രം സമർപ്പിച്ചു. വി.വി.ബാബുരാജ് വിശിഷ്ടാതിഥിയായി. ബാലകൃഷ്ണൻ നാറോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.രാജൻ, ടി.വി.കൃഷ്ണൻ, സുരേശൻ മാമുനി, ടി.പി.ശ്രീലേഖ, രവി പിലിക്കോട്, ടി.വി.സുരേഷ്, എം.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ആത്മീയ സമിതി വനിതാ വിഭാഗം ഭക്തിഗാന സുധ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL